സ്വാമിജി പറയുന്നു എല്ലായിടത്തും നിറഞ്ഞു പരിലസിയ്ക്കുന്ന ഭഗവാന് ആകൃതിയോ, ഗുണ വിശേഷങ്ങളോ ഇല്ല; എന്നാൽ ആ സാന്നിദ്ധ്യമാണ് സർവ ആകൃതികളോടും ഗുണങ്ങളോടും കൂടിയ പ്രപഞ്ചമായിത്തീരുന്നത്. എല്ലാം ആയിത്തീരണമെങ്കിൽ, ആ പൊരുൾ എല്ലാറ്റിൽനിന്നും വിലക്ഷണമാകണമല്ലോ. ഇതു മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ നിർഗുണത്തെ ഗ്രഹിയ്ക്കാൻ എന്താണ് ബുദ്ധിമുട്ട്?
മനുഷ്യവ്യക്തിത്വം ദേഹത്തിൽമാത്രം ഒതുങ്ങിനില്ക്കുന്നില്ല. ശരീരം സ്ഥൂലമാണ്, അതിനെ പ്രവർത്തിപ്പിയ്ക്കുന്നതു വികാരഭൂയിഷ്ടമായ മനസ്സും ബുദ്ധിയും അഹങ്കാരവുമാണ്. നമ്മുടെ ഇന്ദ്രിയങ്ങൾ രൂപപെടുത്തി, പ്രകടമാക്കുന്നതാണ് ഈ ലോകം. നാം ഉണരുമ്പോഴേ ലോകമുള്ളൂ. ലോകം ജാഗ്രത്തിന്റെ, ഉൾഉണർവ്വിന്റെ പ്രകടനവും വിസ്താരവുമാണ്. അതുതന്നെയാണ് ഉറക്കത്തിൽ എല്ലാം തന്നിൽ ലയിപ്പിച്ച് ഇല്ലാതാക്കുന്നതും, സ്വപ്നലോകം സൃഷ്ടിയ്ക്കുന്നതും. ശൂന്യമെന്ന അവസ്ഥയിൽനിന്നാണ് ഈ പൂർണപ്രപഞ്ചം ഉണ്ടായത്.
ധ്യാനിച്ചുകെണ്ടിരുന്ന മുനിയുടെ കഴുത്തിൽ ചത്ത പാമ്പിനെ ഇടാൻ പ്രേരിപ്പിച്ചതു പരീക്ഷിത്തിന്റെ രജസ്തമോഗുണങ്ങൾ പിടിച്ചുലച്ച മനസ്സാണ്. ആ മനസ്സിന്റെ മലം നീക്കാൻ ധാരണകൊണ്ട് മനസ്സിനെ നിയന്ത്രിച്ച്, വസ്തുക്കളിൽനിന്നു പിൻവലിച്ച്, ഉള്ളിൽ നിറുത്താൻ ശുകൻ ഉപദേശിച്ചു. അതു ചെയ്യാൻകഴിഞ്ഞാൽ എളുപ്പം യോഗസിദ്ധിയുണ്ടാകും.
മനസ്സിനെ സന്ധാരണം ചെയ്യുന്നതിന് ഉതകാൻ വിരാട്രൂപം വർണിയ്ക്കുന്നു.
അനന്തലോകത്തെ, ഭഗവാൻന്റെ ശരീരമായി വർണിയ്ക്കുന്നു; മനസ്സിനെ പ്രത്യക്ഷലോകത്തിൽനിന്നു ഭാവനാത്മക ലോകത്തിലേക്കു നയിയ്ക്കുന്നതാണ് ഉദ്ദേശം. വിരാട്രൂപം ചിന്തിച്ചു വിസ്താരംവന്നുകഴിഞ്ഞാൽ, മനസ്സിനെ ചുരുക്കി തന്നിലെ സാക്ഷിയിൽ ഒതുക്കി നിറുത്തണം. ജാഗ്രത്, സ്വപ്നം, സുക്ഷുപ്തി എന്നീ മൂന്നും വന്നുപോകുന്നവയാണ്; എന്നാൽ അവയുടെ സാക്ഷി മാറുന്നില്ല. സാക്ഷിമാത്രമായ ഉൾച്ചേതനയിൽ ഉറച്ചിരിക്കുന്നതാണ് ധാരണാ ക്രമത്തിന്റെ പര്യവസാനം.
ആ ഉൾസാന്നിദ്ധ്യത്തെ സത്യവും ആനന്ദനിധിയുമായാണ് ശുകൻ വിശേഷിപ്പിയ്ക്കുന്നത്. അതാണ് നമ്മുടെ ഏകവും പരമവുമായ ആശ്രയം. അതിൽനിന്നു ഭ്രംശിക്കുന്നത് ആത്മനാശത്തിനു കാരണമാകുന്നു.
Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha.
സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
#enlightenedliving #bhoomananda #srimadbhagavatham
Website: www.SwamiBhoomanandaTirtha.org
Questions: askswamiji@cirdna.org
Publications: publications@cirdna.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.
Zenith of Devotion - Day 1
Ma Gurupriya
Zenith of Devotion - Day 2
Ma Gurupriya
Zenith of Devotion - Day 3
Ma Gurupriya