Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

009 – ഭാഗവതപരിവ്രജനം

3817 Views | 3 years ago

ശമീകമഹർഷിയുടെ കുടീരത്തിനരികെ ചത്ത പാമ്പിനെ നിക്ഷേപിച്ച അതേ പ്രകൃതി പരീക്ഷിത്തിനു പതിനാറു വയസ്സുമാത്രമുള്ള പരമഹംസനെ സമ്മാനിയ്ക്കുന്നു. പരമ ശാന്തനും തേജസ്വിയുമായ ശുകമുനിയെ കണ്ടതും പരീക്ഷിത്ത് ദണ്ഡനമസ്കാരം ചെയ്ത്, പൂജയും സത്കാരവും നല്കി, ആസനസ്ഥനാക്കി. അതിനുശേഷം, മരണം ആസന്നമായിരിയ്ക്കുന്ന മനുഷ്യന്‍റെ കർത്തവ്യം എന്ത്'' എന്നു ചോദിച്ചു.

പരീക്ഷിത്തിന്‍റെ ചോദ്യത്തെ പ്രശംസിച്ചുകൊണ്ട് ശുകൻ മറുപടി പറയാൻ തുടങ്ങി. മനുഷ്യരാശിയ്ക്കു രാത്രിയും പകലും കേൾക്കാനും പ്രവർത്തിയ്ക്കാനും ഇഷ്ടമുള്ള ആയിരം കാര്യങ്ങളുണ്ട്; എന്നാൽ പരമാത്മാവിനെക്കുറിച്ചു ചിന്തിയ്ക്കാനോ ചോദിയ്ക്കാനോ താത്പര്യമില്ലതാനും. നശ്വരമായ ദേഹത്തിലും, പുത്രകളത്രാദികളിലും ആശയും സംഗവും പുലർത്തി, താൻ സുരക്ഷിതനാണെന്നു വിചാരിച്ച്, വരാനിരിയ്ക്കുന്ന വിപത്തുകളേയോ മരണത്തേയോ പറ്റി അറിയുന്നില്ല.

മനുഷ്യൻ സ്വപ്രയത്നത്താൽ നേടുന്ന ധനം ധർമസമ്പാദനത്തിനുവേണ്ടി ചിലവു ചെയ്യണം. അതിലൂടെ മാത്രമേ മനസ്സിനേയും ബുദ്ധിയേയും പുഷ്ടിപ്പെടുത്തുന്ന ജ്ഞാനം ലഭിയ്ക്കയുള്ളൂ. സർവ അനുഭവങ്ങും ഉള്ളിൽ ഉണർവുതലത്തിലാണ്. ആ വിഷയിതലത്തെ മനസ്സിലാക്കി അതിന്‍റെ നിറവിൽ ജീവിയ്ക്കുമ്പോൾ ജ്ഞാനം വിജ്ഞാനമാകുന്നു. അതോ, പരമശാന്തി നല്കി അനുഗ്രഹിയ്ക്കയും ചെയ്യും.

ലോകത്തിൽ സർവതും ഭയം ജനിപ്പിയ്ക്കുന്നതാണ്, തനിയ്ക്കു നിർഭയമായ നില വേണമെന്നു കരുതി, ലോകത്തോടും ജീവിതത്തോടും നിർവേദം വന്നവരാണ് മുനിമാർ. അവർക്ക് ഒന്നുംതന്നെ വേണ്ട. അവർ മൂന്നു ഗുണങ്ങളും വിട്ട്, ഗുണാതീതമായ നിലയെക്കുറിച്ചു ചിന്തിച്ചു കഴിയുന്നവരാണ്. അങ്ങനെയുള്ള അവർക്കു പോലും ശ്രീഹരിയുടെ കഥനങ്ങളും കീർത്തനങ്ങളും പാടാൻ വളരെ താത്പര്യമാണ്. അതുകൊണ്ട്, മരിയ്ക്കാൻ പോകുന്നവർ പരമകല്യാണനിധിയായ ഹരിയുടെ നാമങ്ങൾ ഇടവിടാതെ കീർത്തനം ചെയ്യുന്നതാണ് ഉത്തമം.

Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha.

സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

Verses discussed:
Srimad Bhagavatam 1.19.29, 1.19.31, 1.19.37, 1.19.38, 2.1.1, 2.1.2, 2.1.3, 2.1.4,
11.5.12, 2.1.5, 2.1.6 , 2.1.7, 2.1.8, 2.1.9, 2.1.10, 2.1.11, 2.1.12
Bhagavad Gita 8.5

#enlightenedliving #bhoomananda #srimadbhagavatham

Website: www.SwamiBhoomanandaTirtha.org
Questions: askswamiji@cirdna.org
Publications: publications@cirdna.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.

from the ashram diary

Audios

  • Zenith of Devotion - Day 1

    Ma Gurupriya

  • Zenith of Devotion - Day 2

    Ma Gurupriya

  • Zenith of Devotion - Day 3

    Ma Gurupriya

All audio resources arrow-round
end
arrow-icon