പരമകല്യാണനിധിയായ ഭഗവാൻ, ബ്രഹ്മാവിന് ഉപദേശിച്ച നാലു ശ്ലോകങ്ങളുടെ വർധനയും വിവരണവും വ്യാഖ്യാനവുമാണ് ശ്രീമദ്ഭാഗവതം. ആദ്യം ഞാൻമാത്രമേയുണ്ടായിരുന്നുള്ളൂ. സത്തിനും അസത്തിനും അതീതമായ ഒരു നിലയാണ് അത്. അതിനുശേഷം എന്തെല്ലാം ഉണ്ടായോ, അതെല്ലാം ഞാൻതന്നെ. എല്ലാം ലയിച്ചതിനു ശേഷം അവശേഷിയ്ക്കുന്നതും ഞാൻതന്നെ. ഞാനല്ലാതെ ഒരിയ്ക്കലും ഒന്നുമില്ല. ഈ ലോകം മുഴുവനും എന്റെ മായാവിലാസമാണ്.'
വാസ്തവത്തിൽ ഇല്ലാത്തതും, എന്നാൽ ഉള്ളതായി തോന്നുന്നതുമായ പ്രപഞ്ചം, കാണുന്നവന്റെ ആത്മാ രചിയ്ക്കുന്ന മായയാണ്, സ്വപ്നംപോലെ. ഉറക്കത്തിൽനിന്നാണ് സ്വപ്നം ഉദിയ്ക്കുന്നത്. ഇല്ലായ്മയിൽനിന്ന് ഉണ്ടാകുന്ന സ്വപ്നരചന ആഭാസംമാത്രമാണ്; എന്നാൽ അനുഭവവേദ്യമാണുതാനും! അത്തരം പ്രതിഭാസങ്ങൾക്കു നമ്മുടെ ജീവിതവും, പ്രപഞ്ചവും അവസരംനല്കുന്നു.
ഋഗ്വേദത്തിലെ നാസദീയസൂക്തം സ്വാമിജി വിവരിയ്ക്കുന്നു ഈ ലോകമുണ്ടായതു ലോകമല്ലാത്ത ഒന്നിൽനിന്നാണ്. അപ്പോൾ സത്തെന്നോ അസത്തെന്നോ പറയാനായി ഒന്നും ഉണ്ടായിരുന്നില്ല. പഞ്ചഭുതങ്ങളോ, മനുഷ്യനോ, കർമമോ ഇല്ലാത്ത ആ ദശയെ വിവരിയ്ക്ക അസാധ്യമാണ്; എന്നാൽ ഈ പ്രപഞ്ചത്തിൽ ഉള്ളതു മുഴുവനും അനുഭവത്തിനു വിഷയമാണ്. ഇതെല്ലാം എവിടെനിന്നു വന്നു, എന്തു വ്യവസ്ഥയിലാണ് വന്നത്, ആർ രൂപപെടുത്തി, എന്നതേക്കുറിച്ച് ഒന്നും പറയാൻ പറ്റില്ല.
ഇല്ലാത്തതാണെങ്കിലും, കാണുന്നവൻ' കാണപ്പെടുന്നത്' എന്ന ദ്വൈതാനുഭവം രചിയ്ക്കുന്നതു ധ്യാനിയ്ക്കുന്നവന്റെ ബുദ്ധിയാണ്. സ്വപ്നവും മനോരഥവുംപോലെയാണിത്. ഇതു മനസ്സിലാക്കിയ വിവേകി, ആ മനസ്സിനെ നിരോധിച്ചെടുക്കണം. അങ്ങനെയായാൽ തനിയ്ക്കു നിർഭയമായി ജീവിയ്ക്കാം.
ഇവിടെ ഇന്ദ്രിയങ്ങൾകൊണ്ടു ഗ്രഹിയ്ക്കുന്നതു മുഴുവനും മനസ്സിന്റെ വിലാസവുംവിഭ്രമവുമാണ്. അതു വളരെ ലോലമാണ്. വട്ടംതിരിയുന്ന ഒരു തീപ്പന്തം ചക്രമായി അനുഭവപ്പെടുന്നതുപോലെയാണിത്. വാസ്തവത്തിൽ ശുദ്ധചൈതന്യംമാത്രമേയുള്ളൂ. അതിന്റെ പ്രകടനവും വിലാസവുമാണ് സ്വപ്നാദി മൂന്നവസ്ഥകൾ.
ഞാനും സൃഷ്ടിയ്ക്കപ്പെട്ടവയും തമ്മിലുള്ള ബന്ധം എങ്ങനെയെന്നാൽ, പഞ്ചഭൂതങ്ങളും അവ മൂലമുണ്ടായ സൃഷ്ടിവിശേഷങ്ങളും തമ്മിലെന്നപോലെത്തന്നെ. ഞാൻ അതിലൊക്കെ പ്രവേശിച്ചുവെന്നു തോന്നും; എന്നാൽ അങ്ങനെയില്ലെന്നും പറയാം. എല്ലാം ഞാനെന്ന ഒന്നിന്റെ മായാവിലാസമാണ്.
Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha. Every Wednesday live at 8 PM IST.
സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
#enlightenedliving #bhoomananda #srimadbhagavatham
Website: www.SwamiBhoomanandaTirtha.org
Questions: askswamiji@cirdna.org
Publications: publications@cirdna.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.
Zenith of Devotion - Day 1
Ma Gurupriya
Zenith of Devotion - Day 2
Ma Gurupriya
Zenith of Devotion - Day 3
Ma Gurupriya